തൃശൂർ: ചാലക്കുടിയിൽ റെയിൽവേ ട്രാക്കിലൂടെ നടന്ന രണ്ടു യുവതികൾ ട്രെയിനിന്റെ കാറ്റടിച്ച് തോട്ടിൽവീണു. വി.ആർ.പുരം സ്വദേശിനികളായ ദേവീകൃഷ്ണ (28), ഫൗസിയ (35) എന്നിവരാണ് വീണത്.
ഇരുവരും രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് സംഭവം. വി.ആർ.പുരത്ത് റോഡില്‍ വെള്ളമായതിനാലാണ് ട്രാക്കിലൂടെ നടന്നത്.
ദേവീകൃഷ്ണയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ചെളിയില്‍ താഴ്ന്നുപോയ ദേവീകൃഷ്ണയുടെ കാലിൽ കമ്പി തുളച്ചുകയറി. വെള്ളത്തിൽ ഒഴുകി പോയ ഫൗസിയയെ നാട്ടുകാർ രക്ഷപ്പെടുത്തി. ഇരുവരെയും ചാലക്കുടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക