കാസർകോട് ജില്ലയിലെ പോളിടെക്നിക് കോളേജുകളിൽ ലാറ്ററൽ എൻട്രി പദ്ധതി പ്രകാരം എൻജിനീയറിങ് ഡിപ്ലോമ രണ്ടാ വർഷ ക്ലാസുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച പ്ലസ് ടു, വിഎച്ച്എസ്ഇ, ഐടിഐ യോഗ്യതയുള്ള വിദ്യാർഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.polyadmission.org/let എന്ന വെബ്സൈറ്റിൽ റാങ്ക് ലിസ്റ്റ് പരിശോധിക്കാം.
ലാറ്ററൽ എൻട്രി പ്രവേശനം ആഗ്രഹിക്കുന്ന അപേക്ഷകർ ഈ വെബ് സൈറ്റിലുള്ള കൗൺസിലിംഗ് രജിസ്ട്രേഷൻ ലിങ്കിൽ ആഗസ്റ്റ് എട്ടാം തീയ്യതിക്കകം രജിസ്റ്റർ ചെയ്യണം. പരമാവധി മൂന്ന് ജില്ലകൾ വരെ രജിസ്ട്രേഷന് തിരഞ്ഞെടുക്കാം. രജിസ്റ്റർ ചെയ്യാത്ത വിദ്യാർത്ഥികളെ അഡ്മിഷന് പരിഗണിക്കില്ല. പ്രവേശനം നടത്തുന്ന തീയതിയും മറ്റ് വിവരങ്ങളും ഒമ്പതാം തീയതി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഫോൺ : 9495373926, 9946457866, 9388201548.
പ്രതികരിക്കാൻ ഇവിടെ എഴുതുക