പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി ഭൂരഹിതരായ ഗുണഭോക്താക്കള്‍ കണ്ടെത്തിയ ഭൂമിയുടെ വില നിര്‍ണ്ണയിക്കുന്നതിനുള്ള കണ്ണൂര്‍ താലൂക്കിലെ കേസ് തീര്‍പ്പാക്കി.
ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അദ്ധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് വസ്തുവിന്റെ വില സംബന്ധിച്ച് തീരുമാനമായത്.
മുഴപ്പിലങ്ങാട് സ്വദേശി കോമത്ത് താഴ പുതിയ വീട്ടില്‍ സജിത, അഴീക്കല്‍ സ്വദേശി ബീരാന്റകത്ത് സൈനബ എന്നിവരാണ് വസ്തു നല്‍കിയത്. സജിത 3 സെന്റും വീടും, സൈനബ 21 സെന്റുമാണ് നല്‍കിയത്. മൂന്ന് ഗുണഭോക്താക്കളാണിതിന്റെ പ്രയോജനം ലഭിക്കുക.
സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ കെ സതീശന് , സി സെക്ഷന്‍ ജൂനിയര്‍ സൂപ്രണ്ട് പി സുനില്‍ കുമാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി കെ ഷൈനി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക