ഫ്ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരെ ടി20 പരമ്പര പിടിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. ഫ്ളോറിഡയിലെ ലൗഡര്‍ഹില്‍സിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് നാലാം ടി20 മത്സരം.
അഞ്ചില്‍ മത്സരങ്ങളുടെ പരമ്പരില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. വിന്‍ഡീസ് പരമ്പരയില്‍ ഒപ്പമെത്താനാണ് ശ്രമിക്കുക.
മത്സരം അമേരിക്കയിലാണെങ്കിലും സംപ്രേഷണ സമയത്തില്‍ മാറ്റമില്ല. പതിവുപോലെ രാത്രി എട്ടു മണി മുതലാണ് മത്സരം തുടങ്ങുക. പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങള്‍ ടീമുകളുടെ കിറ്റ് എത്താന്‍ വൈകിയതിനാല്‍ തുടങ്ങാന്‍ താമസിച്ചിരുന്നു.
മലയാളി താരം സഞ്ജു സാംസണ് ഇന്ന് കളിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. കെ എല്‍ രാഹുലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ടീമിലെത്തിയ സഞ്ജുവിന് ആദ്യ ടി20 മത്സരങ്ങളിലും അവസരം ലഭിച്ചിരുന്നില്ല.
അതേസമയം, ശ്രേയസിന് വേണ്ടുവോളം അവസരം നല്‍കുകയും ചെയ്തു. എന്നാല്‍ മൂന്ന് മത്സരങ്ങളില്‍ 0, 10, 24 എന്നിങ്ങനെയായിരുന്നു ശ്രേയസിന്റെ സ്കോര്‍. സഞ്ജുവാകട്ടെ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തിലൂടെ ഫോമിലാണെന്ന് തെളിയിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക