തളിപ്പറമ്പ ഇരട്ടി സംസ്ഥാന പാതയിലെ ശ്രീകണ്ടാപുരം സെൻട്രൽ ജംഗഷനിൽ ഉള്ള സിഗ്നൽ ലൈറ്റ് മാസങ്ങളായി പ്രവർത്തിക്കുന്നില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധമുയരുന്നു.
3 റോഡുകൾ സംഗമിക്കുന്ന സെൻട്രൽ ജംഗ്ഷനിലാണ് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചത്. പക്ഷേ യഥാസമയം പ്രവർത്തിക്കാത്തത് ഇവിടെ ഗതാഗത കുരുക്കും അപകടങ്ങളും പതിവാകുന്ന സ്ഥിതിയാണുള്ളത്.
ഇതുമായി ബന്ധപ്പെട്ട് ആഴ്ചകൾക്ക് മുമ്പുതന്നേ വാർത്തകൾ നൽകിയിരുന്നു. ഇത് നഗരസഭയുടെ ശ്രദ്ധയിൽപ്പെട്ടതെങ്കിലും നടപടികൾ ഒന്നുമായില്ല. വ്യാപാരികൾ പലതവണകളായി നഗരസഭയിൽ പരാതികൾ നൽകിയെങ്കിലും നടപടിയായില്ല. ഈ പ്രദേശത്തുള്ള ഹൈമാസ്റ്റ് ലൈറ്റും പ്രവർത്തനരഹിതമായിട്ട് മാസങ്ങൾ ഏറെ ആയി. രാത്രി ആയാൽ വൻ ഇരുട്ടാണ് ഈ പ്രദേശത്തുള്ളത്. ഹൈമാസ്റ്റ് ലൈറ്റും സിഗ്നൽ ലൈറ്റും ഉടൻ പ്രവർത്തന രഹിതമാക്കണമെന്ന ആവശ്യം ജനങ്ങളിൽനിന്ന് ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക