തൊടുപുഴ: ജലനിരപ്പ് ഉയരുന്നു, ഇടുക്കി ഡാം ഇന്ന് തുറക്കും. രാവിലെ 10ന് ചെറുതോണി ഡാമിന്റെ ഒരു ഷട്ടർ 70 സെന്റിമീറ്റർ വരെ ഉയർത്തി 50 ക്യുമെക്സ് (50,000 ലീറ്റർ) ജലമാണ് ഒഴുക്കിവിടുക.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് റൂൾ കർവ് പ്രകാരം അനുവദനീയ സംഭരണശേഷി പിന്നിട്ടതോടെയാണ് ഡാം തുറക്കാൻ അനുമതിയായത്.
ഇടുക്കി ഡാമിൽ ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ജലനിരപ്പ് രാത്രി 8ന് 2383.30 അടിയിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക