തിരുവനന്തപുരം: സംസ്ഥാനത്ത് 10 വരെ വ്യാപകമായി മഴ കിട്ടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ചേക്കുമെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇതു തെക്കൻ മഹാരാഷ്ട്ര മുതൽ വടക്കൻ കേരളതീരം വരെ ന്യൂനമർദപാത്തിയായി മാറുകയും മധ്യ കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ 10 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണു നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക