നടനും ബിഗ് ബോസ് മലയാളം സീസണ് 1 വിജയിയുമായ സാബുമോന് അബ്ദുസമദിന്റെ മാതാവ് ഫത്തീല ഇ എച്ച് (72) നിര്യാതയായി.
വാര്‍ധക്യസഹജമായ രോഗങ്ങള്‍ മൂലം ഏറെനാളായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം.
കായംകുളം കയ്യാലക്കല്‍ ഹൗസില്‍ (പട്ടന്റെ പറമ്പില്‍) അബ്ദുസമദിന്റെ ഭാര്യയാണ്. ലിജിമോള്‍, ബാബുമോന് എന്നിവരാണ് മറ്റു മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക