സംസ്ഥാന അവാർഡ് ജേതാവ് ഹിഷാം അബ്ദുൾ വഹാബ് സംഗീതം സംവിധാനം നിർവഹിക്കുന്ന പുതിയ ഗാനം പുറത്തിറങ്ങി. ‘മൈക്ക്’ സിനിമയിലെ ‘ലഡ്കി’ എന്ന ഗാനമാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തിറങ്ങിയത്. ഈ ഗാനം പാടിയിരിക്കുന്നത് സിത്താര കൃഷ്ണകുമാറും, വരികൾ എഴുതിയത് സുഹൈൽ കോയയുമാണ്.
‘ഹൃദയ’ത്തിന്റെ വിജയത്തിന് ശേഷം, ഹിഷാം അബ്ദുൾ വഹാബിന്റെ ‘മൈക്ക്’ സിനിമയിലെ ഗാനങ്ങൾക്കായി സംഗീതാസ്വാദകർ കാത്തിരിക്കുകയായിരുന്നു. ‘മൈക്കി’ലെ ആദ്യ ഗാനം, ഒരു ഫാസ്റ്റ് നമ്പർ ട്രാക്ക് സമൂഹ മാധ്യമങ്ങളിലും പ്രേക്ഷകർക്കിടയിലും മികച്ച സ്വീകാര്യത നേടി മുന്നേറുകയാണ്. അനശ്വര രാജൻ അവതരിപ്പിച്ച ‘സാറ’ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ഗാനമാണ് ‘ലഡ്കി ‘.
പ്രതികരിക്കാൻ ഇവിടെ എഴുതുക