തിരുവനന്തപുരം : കേശവദാസപുരത്ത് വീട്ടമ്മ മനോരമയെ കഴുത്തുറത്ത് കൊലപ്പെടുത്തിയ ശേഷം ആണ് കിണറ്റിൽ ഇട്ടതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
കൊലക്ക് മുമ്പ് മനോരമയെ പിന്നിൽ നിന്നും ആദം അലി ആക്രമിക്കാൻ ശ്രമിച്ചിരുന്നു എന്ന് പൊലീസ് പറയുന്നു. ചെന്നൈയിൽ പിടിയിലായ ആദമിനെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും.
വെള്ളവും ഭക്ഷണവും കൊടുത്തിരുന്ന വീട്ടമ്മയെ പിന്നിൽ നിന്നും ആക്രമിക്കാൻ ആദം അലി ശ്രമിച്ചു. പാക്ക് വെട്ടി കൊണ്ടിരിക്കുകയായിരുന്നു മനോരമ.
നിലവിളിച്ചപ്പോള്‍ വായ് കൂട്ടിപിടിച്ചു. ശ്വാസം കിട്ടാതെ പരക്കം പായുന്നതിനിടെ മനോരമ ഉപയോഗിച്ചിരുന്ന കത്തിയെടുത്ത് കഴുത്ത് അറുക്കുകയായിരുന്നുവെന്നാണ് ആദം ഇപ്പോള്‍ നൽകിയ മൊഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക