ധർമ്മടം നിയോജക മണ്ഡലത്തിൽ പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ പാറപ്രം പാലത്തിലും വേങ്ങാട് ഗ്രാമപഞ്ചായത്തിലെ മണക്കായി പാലത്തിലും തെരുവു വിളക്കുകൾ സ്ഥാപിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ എംഎൽഎ പ്രത്യേക വികസന നിധിയിൽനിന്ന് 22.81 ലക്ഷം രൂപ വിനിയോഗിക്കുന്നതിന് ജില്ലാ കലക്ടർ ഭരണാനുമതി നൽകി.
പാറപ്രം പാലത്തിന് 10,59,000 രൂപയും മണക്കായി പാലത്തിന് 12,20,000 രൂപയും ചെലവഴിക്കുന്നതിനാണ് ഭരണാനുമതി. അസി. എക്സിക്യുട്ടീവ് എൻജിനീയർ ഇലക്ട്രിക്കൽ, തലശ്ശേരിയാണ് നിർവഹണ ഉദ്യോഗസ്ഥൻ. ആറ് മാസമാണ് പൂർത്തീകരണ കാലാവധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക