ഹിന്ദു ഐക്യവേദി സംഘടനകളുടെ നേതൃത്വത്തിൽ കോട്ടയം ശ്രീ തൃക്കൈകുന്ന് മഹാദേവ ക്ഷേത്രത്തിന് മുന്നിൽ നാമം ജപ യജ്ഞം സംഘടിപ്പിച്ചു. ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ല സെക്രട്ടറി സി ജെ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ക്ഷേത്രങ്ങൾ ദേവസ്വം ബോർഡിൽ നിന്ന് ഭക്തർക്ക് വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടാണ് നാമജപ യജ്ഞം നടത്തിയത്. ഹിന്ദു ഐക്യവേദി താലൂക്ക് ട്രഷറർ ഗിരീഷ് അധ്യക്ഷത വഹിച്ചു. രവീന്ദ്രൻ കണ്ണവം, ബിജു പാലകൂൽ, പുരുഷോത്തമൻ എ പി . സി കെ സുരേഷ് തുടങ്ങിയവർ സംബന്ധിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക