കല്‍പ്പറ്റ: പുല്‍പ്പള്ളി സ്വദേശിയായ ലോറി ഡ്രൈവര്‍ പൂനെയില്‍ കുഴഞ്ഞു വീണ് മരിച്ചു.
പെരിക്കല്ലൂര്‍ കടവ് കൂടാലയ്ക്കല്‍ രജീഷ് (കുട്ടന്-33) ആണ് പൂനയില്‍ കുഴഞ്ഞുവീണ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. സഹഡ്രൈവര്‍ ലോറി ഓടിക്കുന്നതിനിടയിലാണ് രജീഷിന് ദേഹാസ്വസ്ഥ്യം ഉണ്ടായതെന്നാണ് വിവരം.
ദീര്‍ഘ നേരത്തെ ഡ്രൈവിംഗിന് ശേഷം വിശ്രമത്തിലായിരുന്നു രജീഷ്. സഹ ഡ്രൈവര്‍ വാഹനം ഓടിക്കുന്നതിനിടെ അടുത്തിരുന്ന രജീഷ് കുഴഞ്ഞുവീഴുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക