ഒരു പുതിയ മലയാളം ചിത്രത്തിന് റിലീസിനു മുന്‍പേ അഡ്വാന്‍സ് റിസര്‍വേഷനില്‍ ലഭിക്കുന്ന മികച്ച പ്രതികരണം തിയറ്റര്‍ വ്യവസായത്തിന് പ്രതീക്ഷ നല്‍കുകയാണ്.
ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത തല്ലുമാല എന്ന ചിത്രമാണ് സമീപകാലത്ത് ഒരു മലയാള ചിത്രവും നേടാത്ത തരത്തിലുള്ള പ്രീ റിലീസ് ബുക്കിംഗ് നേടിയിരിക്കുന്നത്.
ചിത്രത്തിന്റെ നേരത്തെയെത്തിയ ട്രെയ്ലറിനും പാട്ടിനുമൊക്കെ മികച്ച പ്രതികരണം ലഭിച്ചിരുന്നു. മിന്നല്‍ മുരളിക്കു ശേഷം ടൊവിനോയുടേതായി എത്തുന്ന മാസ് ചിത്രം എന്നതും പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഘടകമാണ്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഇന്നലെ നടത്താന്‍ നിശ്ചയിച്ച പരിപാടി വന്‍ ജനത്തിരക്ക് മൂലം റദ്ദാക്കേണ്ടിവന്നിരുന്നു. അതേസമയം ചിത്രത്തിന്റെ പ്രീ റിലീസ് ബുക്കിംഗിലൂടെ മാത്രം ഒരു കോടിയിലധികം ചിത്രം ഇതിനകം നേടി എന്നാണ് പുറത്തുവരുന്ന അനൗദ്യോഗിക കണക്കുകള്‍. ചിത്രം ടൊവിനോയുടെ കരിയര്‍ ബെസ്റ്റ് ഓപണിംഗ് ആവാനുള്ള സാധ്യതയും ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നുണ്ട്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക