ജനനം കൊണ്ട് അമേരിക്കക്കാരി. രൂപത്തിലും ഭാവത്തിലും സംസാരത്തിലും മലയാളി. പറഞ്ഞുവരുന്നത് സോഷ്യൽ മീഡിയയുടെ പ്രിയങ്കരിയായ അപർണ മൾബറിയെ കുറിച്ചാണ്.
ഏതൊരു മലയാളിയെയും അത്ഭുതപ്പെടുത്തുന്ന രീതിയിൽ മണിമണിയായി മലയാളം പറയുന്ന അപർണ ബിഗ് ബോസ് സീസൺ 4ല് എത്തിയതോടെയാണ് മലയാളി പ്രേക്ഷകർ ഒന്നടങ്കം അവരെ ചേർത്തുപിടിച്ചത്.
ബിഗ് ബോസിൽ സൗമ്യ മുഖമായിരുന്ന അപർണ കുറച്ചധികകാലം ബിഗ് ബോസ് ഷോയിൽ സാന്നിധ്യമറിയിച്ചു. സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ് ഇപ്പോഴും അപർണ്ണ.
ഇത്തവണ സിംപിൾ ലുക്കിലാണ് താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എത്തുന്നത്. പടശേഖരത്തിന്റെ നടുവിൽ ഏറെ രസകരമായ രീതിയിലാണ് അപർണയുടെ ഫോട്ടോഷൂട്ട്. ഓഫ് ഷോൾഡർ ഫ്രോക്കാണ് വേഷം. വയലിൽ വിളവെടുപ്പിന് തയ്യാറായ നെൽക്കതിരുകളാണ് ബാക്ക് ഗ്രൗണ്ടിൽ. ഒരിക്കലെങ്കിലും നമ്മൾ ഈ പാടങ്ങളിലൂടെ നടക്കണം, നിങ്ങൾ എന്തു പറയുന്നു എന്ന കുറിപ്പും ചിത്രത്തിനെപ്പം താരം പങ്കുവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക