മലപ്പുറം കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ FNHW (ഭക്ഷണം, പോഷകം, ആരോഗ്യം, ശുചിത്വം )എന്നീ വിഷയങ്ങളെ കുറിച്ചുള്ള ആരോഗ്യ ബോധവൽക്കരണ ക്ലാസും ജില്ലാമിഷൻ ട്രൈബൽ ഏരിയ CDS ചെയർപേഴ്സൺമാർ, കമ്മ്യുണിറ്റി കൗൺസിലേഴ്സ്, റിസോർസ് പേഴ്സൺമാർ എന്നിവരുമായി പദ്ധതി അവലോകന മീറ്റിങ്ങും നിലമ്പൂർ മുനിസിപ്പാലിറ്റിയിൽ വെച്ച് നടത്തി.
നിലമ്പൂർ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സ്കറിയ സജി കിനാംതോപ്പിൽ ഉത്ഘാടനം നിർവഹിച്ച പരിപാടിയിൽ നിലമ്പൂർ CDS ചെയർപേഴ്സൺ വസന്ത അദ്ധ്യക്ഷത വഹിച്ചു. CDS വൈസ് ചെയർപേഴ്സൺ സിനി സുന്ദരൻ സ്വാഗതവും കുടുംബശ്രീ ജില്ലാമിഷൻ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജർ ശ്രീമതി. റൂബി രാജ് പദ്ധതി അവലോകനവും, നിലമ്പൂർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. അച്യുതൻ ആരോഗ്യ ബോധവൽക്കരണക്ലാസും, മലപ്പുറം സ്നേഹിത സർവീസ് പ്രൊവൈഡർ ഷിജി വിഷയവതരണവും, മുനിസിപ്പാലിറ്റി കൗൺസിലർ ശ്രീ. ഗോപാല കൃഷ്ണൻ ആശംസ അർപ്പിച്ചു, വിവിധ CDS കളിൽ നിന്ന് CDS ചെയർപേഴ്സൺമാർ കമ്മ്യൂണിറ്റി കൗൺസിലർമാർ RP മാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. നിലമ്പൂർ CDS സാമൂഹിക വികസന കൺവീനറും CDS മെമ്പറും ആയ പ്രകാശിനി നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക