തിരുവനന്തപുരം മെഡിക്കൽ കോളേജ് 70 ന്റെ നിറവിൽ. മെഡിക്കൽ കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ആഗസ്ത് 26 മുതൽ 28 വരെ നടക്കുന്നതിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.
വിദഗ്ധരെ ഉള്‍പ്പെടുത്തി ത്രിദിന മെഡിക്കല്‍ കണ്വെന്ഷന്, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സിന്റെ നേതൃത്വത്തില്‍ സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍, ഗവ. ഡെന്റല്‍ കോളേജ്, ഗവ.നഴ്സിംഗ് കോളേജ്, ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഐഎംഎ തിരുവനന്തപുരം ചാപ്റ്റര്‍, മെഡിക്കല്‍ കോളേജ് സ്റ്റുഡന്റസ് യൂണിയന് എന്നിവര്‍ സംയുക്തമായി നടത്തുമെന്ന് സ്ഥലം എം എൽ എ കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.
ആഗസ്റ്റ് 26ന് വൈകിട്ട് അഞ്ച് മണിക്ക് മെഡിക്കല്‍ കോളേജ് ഡയമണ്ട് ജൂബിലി അലൂമിനി ഓഡിറ്റോറിയത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന് ആഘോഷങ്ങൾ ഉത്ഘാടനം ചെയ്യും. മന്ത്രിമാരായ വീണ ജോര്‍ജ്, വി ശിവന്‍കുട്ടി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ലോകപ്രശസ്ത ആരോഗ്യവിദഗ്ധരും ചടങ്ങിന്റെ ഭാഗമാകും. ആരോഗ്യപരിരക്ഷയിലെ കേരള മാതൃക കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച മെഡിക്കല്‍ കോളേജിലെ മുന്‍ഗാമികളെ ചടങ്ങില്‍ ആദരിക്കും.
ലോകപ്രശസ്ത വൈറോളജി വിദഗ്ധരായ പ്രൊഫ. റോബര്‍ട്ട് ഗാലോ, ഡോ. ജേക്കബ് ജോണ്‍, പ്രൊഫ. ആന്‍ഡേര്‍സ് വാഹന്‍, ഡോ.ഗഗന്‍ദീപ് കാങ്, ഡോ.ഹരി പരമേശ്വരന്, ഡോ. ശബരീനാഥ് രാധാകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുക്കുന്ന ‘വൈറോളജിയും ഇമ്മ്യൂണോളജിയും’ എന്ന വിഷയത്തിലുള്ള സെമിനാർ ആഗസ്ത് 27ന് നടക്കും.
28ന് നടക്കുന്ന സമാപന സമ്മേളനം കേന്ദ്രമന്ത്രി വി മുരളീധരന് ഉദ്ഘാടനം ചെയ്യും. ഗതാഗതമന്ത്രി ആന്റണി രാജു മുഖ്യാഥിതിയാകും. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍മ്മിച്ച നോളജ് സെന്ററിന്റെ ഉദ്ഘാടനവും സമാപന ചടങ്ങിൽ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക