കയ്യുണ്ണ്യം കൊണ്ട് വീട്ടിൽ നിങ്ങൾക്ക് സ്വയം കൺമഷി നിർമിക്കാം .വിപണിയിൽ ലഭിക്കുന്ന മായം കലർന്ന കൺമഷികൾ പല ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുംകാരണമാകും .
കയ്യുണ്ണ്യം പറിച്ചെടുത്തു നന്നായി കഴുകി വൃത്തിയാക്കി ഉരലിൽ ഇട്ടു ചതച്ചു നീര് എടുക്കാൻപാകത്തിന് ആക്കുക. (ഉരൽ ഇല്ലെങ്കിൽ മറ്റ് മാർഗം ആശ്രയിക്കാവുന്നതാണ് ) എന്നിട്ട് ഒരുകോട്ടൺ തുണി ചെറിയ കഷ്ണങ്ങൾ ആക്കി ആ നീരിൽ മുക്കി നല്ല വെയിലത്തു ഇട്ടുഉണക്കുക. ഉണങ്ങുമ്പോൾ പിന്നെയും പിന്നെയും മുക്കി കട്ടി പിടിപ്പിച്ചു ഉണക്കുന്നത്നല്ലതായിരിക്കും. ഇങ്ങനെ ഒരു 6, 7ദിവസം ആവർത്തിക്കുക.
എന്നിട്ട് അത് തിരി തെറുക്കുവാൻ പാകത്തിന് മുറിച്ചു തിരി പോലെ ആക്കി വെക്കണം. ഈതിരി വിളക്കിൽ ആവണക്കെണ്ണ ഇട്ടു കത്തിക്കണം. വിളക്കിന്റെ മുകളിൽ തിരി കെട്ട്പോകാതെ മൺകലം ഇട്ടു മൂടി അതിൽ മഷി പിടിപ്പിക്കണം. ഇങ്ങനെ കിട്ടുന്ന മഷി ചുരണ്ടിഎടുത്തു ആവണക്കെണ്ണയിൽ ചാലിച്ച് കണ്ണെഴുതാവുന്നതാണ്. കണ്ണിന്റെ ആരോഗ്യത്തിന്വളരെ നല്ലത് ആണ്. എല്ലാ പ്രായക്കാർക്കും ഉപയോഗിക്കാം ഈ തിരികൾ കുറെ നാൾകേടാവാതെ ഇരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക