മലയാളികളായ നമ്മള്‍ക്ക് ഏറ്റവും സുപരിചിതമായ ചെടികളില്‍ ഒന്നാണ് ചെമ്പരത്തി. എല്ലാ വീടുകളിലെയും പൂന്തോട്ടങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് ചെമ്പരത്തി. പൂജകള്‍ക്കും മറ്റും ഉപയോഗിക്കുന്ന ചെമ്പരത്തിക്ക് നിരവധി ഔഷധഗുണങ്ങളുമുണ്ട്. ആയുര്‍വേദ മരുന്നുകളിലും മുടിസംരക്ഷണത്തിനുള്ള ഉല്പന്നങ്ങളിലും ചെമ്പരത്തി ഉപയോഗിക്കാറുണ്ട്.
ചെമ്പരത്തിപ്പൂവിനുള്ളത് മറ്റ് പൂക്കള്‍ക്കൊന്നും ഇല്ലാത്ത ഔഷധ സിദ്ധിയാണ്. ചെമ്പരത്തിപൂവില് ബീറ്റ കരോട്ടിന്‍, കാത്സിയം , ഫോസ്ഫറസ്, ഇരുമ്പ്, തയാമിന്‍, റൈബോഫ്ളാവിന്എന്നിവ അടങ്ങിയിരിക്കുന്നു. നൈട്രജന്‍, ഫോസ്ഫറസ്, ജീവകം ബി, സി എന്നിവയാല്‍ ഈ പൂക്കള്‍ സമ്പന്നമാണ്. പല വിദേശ രാജ്യങ്ങളിലും ഇത് ഒരു ഗൃഹൗഷധിയാണ്. ദേഹത്തുണ്ടാവുന്ന നീര്, ചുവന്നു തടിപ്പ് എന്നിവയകറ്റാന്‍ പൂവ് അതേപടി ഉപയോഗിക്കുന്നു. ശ്വാസകോശ സംബന്ധമായ അസ്വസഥകള്‍ക്ക് പൂവില്‍ നിന്നും തയ്യാറക്കുന്ന കഷായംഅത്യുത്തമമാണ്.
ചെമ്പരത്തിയില്‍ നിന്നെടുക്കുന്ന എണ്ണ മുറിവുകള്‍ ഉണക്കാന്‍ ഉപയോഗിക്കുന്നു. ക്യാന്‍സര്‍മൂലമുള്ള മുറിവുകള്‍ ഉണക്കാനും ഇത് ഫലപ്രദമാണ്. ആരംഭ ദശയിലുള്ള ക്യാന്‍സറിനാണ് ഇത് ഏറെ ഗുണം ചെയ്യുക. ചെമ്പരത്തി എണ്ണ ഉപയോഗിച്ചാല്‍ മുറിവുകള്‍ വേഗത്തില്ഉണങ്ങും.
ആര്‍ത്തവ രക്തം അധികമായി പോകുന്നത് തടയാന്‍ ചെമ്പരത്തിയുടെ പൂമൊട്ട് അരച്ച്പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് വളരെ പ്രയോജനകരമാണ്.
ഹൃദയസംബന്ധമായ വൈഷമ്യങ്ങള്‍ക്ക് ഒരു ” കാര്‍ഡിയക് ടോണിക് ” കൂടിയാണിത്.
പൂവിന്റെ സത്ത് കുടിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ചെമ്പരത്തിപ്പൂവ് ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് രക്തധമനികളിലെ കൊഴുപ്പ് അകറ്റാനും കൊളസ്ട്രോള്‍ കുറയ്ക്കാനും നല്ലതാണ്.
ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ് ശരീരത്തിലെ കൊഴുപ്പകറ്റാനും നല്ലതാണ്. ചെമ്പരത്തി പൂവിന്റെ സത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കിക്കുടിക്കുന്നത് ശരീരത്തിന്നിരവധി ഗുണം ചെയ്യും. രോഗ പ്രതിരോധശേഷിക്കും ശരീരത്തിലെ ചൂട് കുറയ്ക്കുന്നതിനുംഇത് നല്ലതാണ്.
വെളള ചെമ്പരത്തി കണ്ണുകള്‍ക്കുണ്ടാകുന്ന പ്രഷര്‍ കുറയ്ക്കാന്‍ നല്ലതാണ്. മുഖത്തെ വടുക്കളും പാടുകളും മായ്ക്കാന്‍ പൂവിതളുകള്‍ അരച്ചിടാം. പ്രമേഹം, കിഡ്നി സംബന്ധമായപ്രശ്നങ്ങള് എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണ് ചെമ്പരത്തിപ്പൂവിന്റെ നീര്.
രക്തസമ്മർദം കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കുന്നൊരു പാനിയമാണ് ‘ചെമ്പരത്തി ചായ‘(hibiscus tea). ആന്റി ഓക്സിഡന്റ്സിനാൽ സമ്പുഷ്ടമാണ് ഈ ചായചർമ്മത്തിനും ഗുണം ചെയ്യും.
ദിവസവും രാവിലെ വ്യായാമം കഴിഞ്ഞ ശേഷം ഒരു ഗ്ലാസ് ചെമ്പരത്തി ചായകുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.
ബാക്ടീരിയൽ അണുബാധയെ അകറ്റാൻ ചെമ്പരത്തിയ്ക്ക് കഴിയുമെന്നാണ് പഠനങ്ങൾപറയുന്നത്. ചെമ്പരത്തി ചായ കുടിക്കുന്നത് ഇടവിട്ടുള്ള ചുമ, ജലദോഷം എന്നിവ കുറയ്ക്കാൻ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക