വരാപ്പുഴ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ വൈദികൻ അറസ്റ്റിൽ.
പറവൂർ ചേന്ദമംഗലം പാലതുരുത്തിൽ ജോസഫ് കൊടിയൻ (63)നെയാണ് വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. വരാപ്പുഴ സെന്റ് തോമസ് ഇടവക വികാരിയാണ്.
അറസ്റ്റിനെ തുടർന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഫാ.ജോസഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിസ്ചാർജ് ആകുന്നതോടെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക