പ്രണവ് മോഹൻലാലും കല്ല്യാണി പ്രിയദർശനും മലയാളികളുടെ ഇഷ്ടതാര ജോഡികളാണ് . പ്രണവിനൊപ്പമുള്ള അഭിനയത്തേക്കുറിച്ച് കല്യാണി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
രേഖ മേനോനുമായി നടത്തിയ അഭിമുഖത്തിനിടെയാണ് പ്രണവിനൊപ്പമുള്ള ഷൂട്ടിങ്ങിലെ രസകരമായ അനുഭവങ്ങളും പ്രണവിന്റെ സ്വഭാവത്തെക്കുറിച്ചും കല്ല്യാണി പറഞ്ഞത്.
സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിക്കാനാണ് അദ്ദേഹത്തിന് ഇഷ്ടം. ഷൂട്ടിങ്ങിന് വരുമ്പോൾ അവന്റെ അസിസ്റ്റന്റിന് ഫാൻ പിടിച്ച് കൊടുക്കാൻ തയ്യാറായിട്ടാണ് അവൻ വരുന്നത്. തനിക്ക് പോലും മൂന്ന് അസിസ്റ്റൻസ് ഉണ്ടാകും ഷൂട്ടിന് പോകുമ്പോൾ. കാരണം ഹെയർ, മേക്കപ്പ്, കോസ്റ്റ്യൂം എന്നിവ പെൺകുട്ടികൾക്ക് ആൺകുട്ടികളെക്കാൾ കൂടുതലാണല്ലോ അതുകൊണ്ട്.
മരക്കാറിന്റെ ഷൂട്ടിങ്ങിന് പോയപ്പോൾ താൻ വലിയ ലഹങ്കപോലുള്ള ഡ്രസാണ് ധരിച്ചിരുന്നത് അതുകൊണ്ട് അത് പിടിക്കാൻ വേണ്ടി രണ്ടുപേരുകൂടി കൊണ്ടുപോകെണ്ട അവസ്ഥ വന്നിരുന്നു. ലഹങ്കയുടെ ഭാരം വെച്ച് നടക്കാൻ സാധിക്കില്ല. പ്രണവാണെങ്കിൽ അവന്റെ അസിസ്റ്റന്റിന് ഫാൻ പിടിച്ച് കൊടുക്കാൻ തയ്യാറായിട്ടുള്ള കൂട്ടത്തിലാണെന്നും കല്ല്യാണി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക