ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാര്‍ഷികം ആഘോഷിച്ച് ക്രിക്കറ്റ് താരങ്ങളും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ഇതിഹാസ ക്രിക്കറ്റര്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍, മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് സഞ്ജു സാംസണ് എന്നിവരെല്ലാം ആശംസകള്‍ നേരുന്നുണ്ട്.
ഇന്ത്യ 75-ാം സ്വതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ നമുക്കൊരുമിച്ച് നിന്ന് രാജ്യത്തെ സെല്യൂട്ട് ചെയ്യാമെന്ന് സഞ്ജു കുറിച്ചിട്ടു.
Freedom in our mind,Freedom in our hearts and Freedom in our souls…
Let us all come together and salute our Nation on The Independence Day…
जय हिन्द 🇮🇳🙏🏽😊 pic.twitter.com/sIm4H70CGg— Sanju Samson (@IamSanjuSamson) August 15, 2022
നിലവില്‍ ഏഷ്യാ കപ്പിനൊരുങ്ങുകയാണ് ഇന്ത്യന്‍ ടീം. ഈ മാസം 20ന് ഇന്ത്യന്‍ ടീം യുഎഇയിലേക്ക് തിരിക്കും. 28ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. യുവതാരങ്ങള്‍ ഉള്‍പ്പെടുന്ന മറ്റൊരു സംഘം സിംബാബ്വെ പര്യടനത്തിനൊരുങ്ങുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക