ഇസ്ലാമാബാദ്: ഇന്ത്യയിൽ നിന്നുള്ള ചാർട്ടേർഡ് വിമാനം പാക്കിസ്ഥാനിലെ കറാച്ചിയിലുള്ള ജിന്ന രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങി. തൊട്ടുപിന്നാലെ തന്നെ വിമാനം അവിടെനിന്നു പറന്നുയർന്നുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന വിമാനത്തിൽ 12 പേരാണ് ഉണ്ടായിരുന്നത്.
പ്രാദേശിക സമയം 12.10നാണ് വിമാനം കറാച്ചി വിമാനത്താവളത്തിൽ ഇറങ്ങിയതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
സംഭവം സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) വക്താവ് സ്ഥിരീകരിച്ചു. എന്നാൽ ഇന്ത്യയിൽനിന്ന് പറന്നുയർന്നതു മാത്രമേ അറിവുള്ളെന്നും മറ്റുകാര്യങ്ങളിൽ ഇന്ത്യയുമായി ബന്ധമില്ലെന്നും വക്താവ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക