തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവർക്ക് പറ്റിയ നല്ലൊരു ഭക്ഷണ വസ്തുവാണ് പച്ചച്ചക്ക. ഒരു കപ്പ് പച്ച ചക്കയില്‍ രണ്ടു ചപ്പാത്തികളില്‍ ഉള്ളതിനേക്കാള്‍ പകുതി മാത്രം കലോറിയും ഒരു കപ്പു ചോറിനേക്കാള്‍ ഏറെ കുറവ് കലോറിയുമാണ് ഉള്ളത്
പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ് പച്ച ചക്ക. പഴുത്ത ചക്കയ്ക്ക് ഈ ഗുണമില്ല. പ്രമേഹത്തിനു കാരണമാകുന്ന ഗ്ലൈസമിക് ഇന്‍ഡെക്സ് പച്ച ചക്കയില്‍ അരിയിലും ഗോതമ്പിലും ഉള്ളതിനേക്കാള്‍ ഏറെ കുറവാണ്
കൊളസ്ട്രോള്‍ കുറയ്ക്കാനും പച്ച ചക്ക ഏറെ നല്ലതാണ്. പച്ച ചക്കയില്‍ സോലുബിള്‍ ഫൈബര്‍ ഏറെ കൂടുതലാണ്. ഇത് കൊളസ്ട്രോള്‍ നീക്കാന്‍ ഏറെ നല്ലതുമാണ്.
ഇതിലെ ഫൈബര്‍ അഥവാ നാരുകള്‍ കുടല് ആരോഗ്യത്തിന് ഏറെ നല്ലതാണ്. കുടലില്‍ നിന്നും ടോക്സിനുകള്‍ നീക്കം ചെയ്യുന്ന നല്ലൊരു ബ്രഷായി പച്ച ചക്കയിലെ നാരുകള്‍ പ്രവര്‍ത്തിയ്ക്കുന്നുവെന്നു വേണം പറയാൻ
ഇതിലെ ഫൈബറുകള്‍ നല്ല ദഹനത്തിന് സഹായിക്കുന്നു. ഇതു കൊണ്ടു തന്നെ നല്ല ശോധനയ്ക്കും പച്ച ചക്ക നല്ലതാണ്. ഇതു കഴിയ്ക്കുന്നത് മലബന്ധമുള്ളവര്‍ക്കു പറ്റിയ നല്ലൊരു പരിഹാരമാണ്. ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്.
കാര്‍ബോഹൈഡ്രേറ്റ് സമ്പുഷ്ടമാണ് പച്ച ചക്ക. അതായത് ചോറിനു പകരം വയ്ക്കാവുന്ന ഒന്നാണിത്. ചപ്പാത്തിയ്ക്കും ചോറിനും പകരം വയ്ക്കാവുന്ന ഭക്ഷണമാണിത്. ഇത് പാകം ചെയ്തു കഴിയ്ക്കുന്നത് ഫലത്തിന്റെയും പച്ചക്കറിയുടേയും ഗുണം കൂടി നല്‍കുന്നുണ്ട്.
ചക്ക വൈറ്റമിന്‍ സി സമ്പുഷ്ടവുമാണ്. ഇതു കൊണ്ടു തന്നെ നല്ല ആന്റിഓക്സിഡന്റ് ഗുണം നല്കുന്ന ഒന്നു കൂടിയാണിത്. ഇത് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കുകയും ചെയ്യും.
ശരീരത്തിന് ഊര്‍ജം നല്കുന്ന ഒന്നാണ് പച്ചച്ചക്ക. ഇതിലെ കാര്‍ബോഹൈഡ്രേറ്റുകളും കലോറിയുമെല്ലാം ഈ പ്രത്യേക പ്രയോജനം നല്‍കും. ഇതിലെ മധുരവും പെട്ടെന്നു തന്നെ ഊര്‍ജമായി മാറുന്ന ഒന്നാണ്.
വൈറ്റമിന്‍ എ സമ്പുഷടമാണ് പച്ചച്ചക്ക. ഇതു കൊണ്ടു തന്നെ കണ്ണിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമവുമാണ്. കണ്ണിനെ ബാക്ടീരിയല്‍, വൈറല്‍ ഇന്‍ഫെക്ഷനുകളില്‍ നിന്നും സംരക്ഷിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്.
ഫ്രീ റാഡിക്കലുകളോട് പട വെട്ടുന്ന ഒന്നാണു ചക്കയെന്നു പറയാം. ഇത് ക്യാന്‍സര്‍ തടയുവാന്‍ സഹായിക്കുന്നു. മാത്രമല്ല, ചര്‍മത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കുവാനും ചര്‍മം അയഞ്ഞു തൂങ്ങുന്നതു തടയാനുമെല്ലാം ഇത് ഏറെ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക