കടന്നല്, തേനീച്ച എന്നിവ കുത്തിയാല്‍ യഥാക്രമം ചുണ്ണാമ്പും നാരങ്ങാനീരും പുരട്ടാം.
കടന്നല് കുത്തിയാല്‍ മുക്കുറ്റിയില്‍ വെണ്ണയോ നെയ്യോ ചേര്‍ത്ത് ലേപനമിടുക.
തേള്വിഷത്തിന് മഞ്ഞള്‍, മരമഞ്ഞള്‍ ഇവ തുളസിനീരില്‍ അരച്ചിടുക.
പഴുതാര കടിച്ചാല്‍ സാമാന്യ വിഷചികിത്സയ്ക്ക് വിഭിന്നമായി ഉഷ്ണക്രിയയാണ് ചെയ്യേണ്ടത്. ഇതിനായി മണല്‍കിഴി കൊണ്ട് ചൂടുവെക്കുക.
അട്ട/ കീടങ്ങള്‍ എന്നിവ കടിച്ചാല്‍ നറുനീണ്ടിയും മഞ്ഞളും ചേര്‍ത്ത് നെയ്യില്‍ മൂപ്പിച്ച്പുരട്ടുക.
തേള് കുത്തിയാല്‍ അര്‍ക്കത്തിന്റെ ഇലയും നെയ്യും ഉപ്പും ചേര്‍ത്ത് ചൂടാക്കി ഉഴിയുക.
സാമാന്യമായ മറ്റ് കീടങ്ങള്‍ മൂലമുള്ള അസ്വസ്ഥതകള്‍ അകറ്റാന്‍ മുരിങ്ങയില ചതച്ച്പുരട്ടുക
ലക്ഷണത്തിന്റെ വ്യാപ്തിയും രോഗീബലവും മനസ്സിലാക്കി എത്രയും പെട്ടെന്നു വൈദ്യസഹായം തേടേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക