ശരീരത്തിന് മുരിങ്ങയിലയും മുരിങ്ങ കായുമൊക്കെ നല്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണെന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. അനവധി ആരോഗ്യ ഗുണങ്ങളുള്ള അത്തരം ഇല ഉപയോഗിച്ച് ഒരു ചായ കുടിച്ചാലോ? അത് എത്രത്തോളം ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് ഊഹിക്കാവുന്നതേയുള്ളു. അതെ, മുരിങ്ങ ചായയെക്കുറിച്ച് ആണ് പറഞ്ഞു വരുന്നത്. മുരിങ്ങയില പൊടിച്ചെടുത്ത് ചേര്‍ത്ത് തയാറാക്കുന്ന ഈ ചായ നിങ്ങളുടെശരീരത്തിലെ പല രോഗാവസ്ഥകളോടും പോരാടുന്നു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രാദേശിക പാചകരീതികളില്‍ കാലങ്ങളായിഉപയോഗിച്ചുവരുന്നതാണ് മുരിങ്ങ. ആരോഗ്യ ഗുണങ്ങളാല്‍ കൊണ്ടുതന്നെ ഇപ്പോള്‍ മുരിങ്ങ ഒരു സൂപ്പര്‍ ഫുഡാണ്. ഈ സൂപ്പര്‍ഫുഡില്‍ കണ്ടെത്തിയ ഒരു മികച്ച പാനീയമാണ് മുരിങ്ങ ടീ. പല പാശ്ചാത്യ രാജ്യങ്ങളിലും മുരിങ്ങയുടെ ഇലകളില്‍ നിന്ന് തയ്യാറാക്കിയ ചായ ഇപ്പോള്‍ പ്രസിദ്ധമാണ്. മാത്രമല്ല ഈ പാനീയം നിങ്ങള്‍ക്ക് മറ്റു ഹെര്‍ബല്‍ ടീകള്‍ നല്കുന്നതു പോലെനിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നുണ്ടെന്നും പറയപ്പെടുന്നു. മുരിങ്ങ ചായ നല്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.
കൊഴുപ്പ് കുറയ്ക്കുന്നു
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു
കൊളസ്ട്രോള്‍ കുറയ്ക്കുന്നു
ശരീരത്തിലെ വീക്കം, ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം എന്നിവയ്ക്കെതിരെ പോരാടുന്നതിലൂടെ ചര്‍മ്മത്തിന്റെയും മുടിയുടെയും ഗുണനിലവാരം മെച്ചപ്പെടുത്താന്‍ മുരിങ്ങ ചായസഹായിക്കുന്നു
വീട്ടില്‍ എങ്ങനെ മുരിങ്ങ ചായ തയാറാക്കാം
മുരിങ്ങ പൊടി ഇപ്പോള്‍ ഓണ്‍ലൈനിലും കടകളിലും വ്യാപകമായി ലഭ്യമാണ്. എങ്കിലും നിങ്ങള്‍ക്കിത് വീട്ടില്‍ തന്നെ തയാറാക്കിയെടുക്കാവുന്നതാണ്. നിങ്ങള്‍ ചെയ്യേണ്ടത് മുരിങ്ങ ഇലകൾ പറിച്ച് കഴുകി ഉണക്കി പൊടിച്ചെടുക്കുക. ഈ പൊടി നിങ്ങള്‍ക്ക് ചായയുണ്ടാക്കാന്‍ ഉപയോഗിക്കാം. തിളക്കുന്ന വെള്ളത്തില്‍ ആവശ്യത്തിന് മുരിങ്ങ പൊടി ചേര്‍ത്ത് അല്പനേരം വയ്ക്കുക. അതിനു ശേഷം ഈ വെള്ളം അരിച്ചെടുത്ത് നിങ്ങള്‍ക്ക് ഉപയോഗിക്കാം. മധുരത്തിനായി പഞ്ചസാരയോ തേനോ ചേര്‍ക്കാവുന്നതാണ്. രുചിവര്ദ്ധിപ്പിക്കാനായി ഇഞ്ചിക്കഷ്ണമോ നാരങ്ങാ നീരോ നിങ്ങളുടെ ആവശ്യാനുസരണം ചേര്‍ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക