കൂറ്റൻ രാജവെമ്പാലയെ വെറുംകൈകൊണ്ട് പിടിച്ച് വരുതിയിലാക്കുന്ന യുവാവിന്റെ ദൃശ്യം വൈറലാകുന്നു. യുവാവിന്റെ കൈയിൽ നിന്നും താഴേക്ക് വഴുതിവീണ പാമ്പിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ അത് കൊത്താനായയുന്നതും ദൃശ്യത്തിൽ കാണാം.
പാമ്പുപിടുത്തത്തിൽ വൈദഗ്ധ്യം നേടിയ യുവാവ് പാമ്പിന്റെ ശ്രദ്ധതിരിച്ചാണ് ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടത്. ബിഗ് ക്യാറ്റ് നമീബിയ എന്ന ഇസ്റ്റഗ്രാം പേജിലാണ് ഈ ദൃശ്യം പങ്കുവച്ചത്.
നിരവധിയാളുകൾ ഇപ്പോൾത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു. അസാധാരണ വലുപ്പമുള്ള പാമ്പിനെയാണ് യുവാവ് കൈയിലെടുത്തിരിക്കുന്നത്.
20 വർഷം വരെയാണു രാജവെമ്പാലകളുടെ ശരാശരി ആയുസ്സ്. പ്രായപൂർത്തിയായ പാമ്പിന് 18 മുതൽ 20 കിലോ വരെ ഭാരമുണ്ടാകും. ഇതിനനുസരിച്ചു വിഷസഞ്ചിയും വലുതായിരിക്കും.
ഇന്ത്യയിൽ കൂടുതൽ കാണപ്പെടുന്ന മൂർഖനും ശംഖുവരയനും പോലുള്ള പാമ്പുകളെ അപേക്ഷിച്ചു രാജവെമ്പാല വിഷത്തിന്റെ തീവ്രത കുറവാണ്.
എന്നാൽ, മൂർഖൻ പാമ്പ് കടിച്ചാൽ 0.25 മില്ലിഗ്രാം വിഷം ശരീരത്തിൽ കയറുന്ന സ്ഥാനത്ത് രാജവെമ്പാലയുടെ ഒറ്റക്കടിയിൽ 5 മുതൽ 7 മില്ലിഗ്രാം വരെ വിഷം ശരീരത്തിലെത്തും.
View this post on Instagram
20 പേരെ കൊല്ലാനുള്ള ശക്തിയുണ്ട് ഈ അളവ് വിഷത്തിന്. ഇതാണു രാജവെമ്പാലയെ കൂടുതൽ അപകടകാരിയാക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക