സംസ്ഥാന വിനോദ സഞ്ചാരവകുപ്പിന്റെ ഭാഗമായി ജില്ലാ ടൂറിസം കൗണ്‍സില്‍ സെപ്തംബര്‍ 6 മുതല്‍ 12 വരെ കണ്ണൂര്‍ ടൗണ്‍സ്ക്വയറില്‍ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
താല്‍പ്പര്യമുള്ള കലാകാരന്മാര് /കലാകാരികള്‍ / കലാസംഘടനകള്‍ വിശദവിവരങ്ങള്‍ അടങ്ങിയ അപേക്ഷകള്‍ ആഗസ്റ്റ് 25 ന് വൈകിട്ട് അഞ്ച് മണിക്കകം കണ്‍വീനര്‍,ഓണാഘോഷം 2022, ജില്ലാ ടൂറിസം കൗണ്‍സില്‍ , താലൂക്ക് ഓഫീസ് കോമ്പൗണ്ട് ,കാല്‍ടെക്സ്,കണ്ണൂര്‍-670002 എന്ന വിലാസത്തില്‍ ലഭിക്കണം.
ഫോണ്‍:04972706336,04972960336
പ്രതികരിക്കാൻ ഇവിടെ എഴുതുക