ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റ് ഒപ്പോ റെനോ 8 ഇന്തോനീഷ്യയിൽ അവതരിപ്പിച്ചു. രണ്ട് വ്യത്യസ്ത കളർ വേരിയന്റുകളിലാണ് ഒപ്പോ റെനോ 8 വരുന്നത്.
4ജി സ്മാർട് ഫോണിന്റെ പ്രൈമറി ക്യാമറ 64 മെഗാപിക്സലിന്റേതാണ്. മെമ്മറി 13 ജിബി വരെ വികസിപ്പിക്കാനുള്ള ഓപ്ഷനോടു കൂടിയ 8 ജിബി റാം, 256 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിലാണ് ഒപ്പോ റെനോ 8 വരുന്നത്.
ഒപ്പോ റെനോ 8 ന്റെ 8ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 49,99,000 ഐഡിആർ (ഏകദേശം 26,800 രൂപ) ആണ് വില. ഇത് ജെഡി.കോം, ഷോപ്പീ, ലസാദ എന്നിവയുൾപ്പെടെ ഒന്നിലധികം ഇ-കൊമേഴ്സ് വെബ്സൈറ്റുകളിൽ ബുക്കിങ്ങിന് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 25 മുതൽ വിൽപനയ്ക്കെത്തും.
ഡോൺലൈറ്റ് ഗോൾഡ്, സ്റ്റാർലൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് വരുന്നത്.
ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള ഒപ്പോ റെനോ 8 ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 12.1 ലാണ് പ്രവർത്തിക്കുന്നത്. 90Hz വരെ റിഫ്രഷ് റേറ്റും 180Hz വരെ ടച്ച് സാംപ്ലിങ് റേറ്റുമുള്ള 6.43-ഇഞ്ച് ഫുൾ-എച്ച്ഡി (1,080×2,400) ഡിസ്പ്ലേയുണ്ട്.
അഡ്രിനോ 610 ജിപിയു, 8 ജിബി LPDDR4X റാം എന്നിവയ്ക്കൊപ്പം ഒക്ടാ കോർ 6 എൻഎം സ്നാപ്ഡ്രാഗൺ 680 ആണ് പ്രോസസർ. ഉപയോഗിക്കാത്ത ഇൻബിൽറ്റ് സ്റ്റോറേജ് ഉപയോഗിച്ച് ലഭ്യമായ മെമ്മറി 13 ജിബി വരെ വികസിപ്പിക്കാനും കഴിയും.
4,500 എംഎഎച്ച് ആണ് ബാറ്ററി. 33W സൂപ്പർവോക് ചാർജിങ് സംവിധാനം പിന്തുണയ്ക്കുന്നതാണ് ഒപ്പോ റെനോ 8ലെ ബാറ്ററി.
പ്രതികരിക്കാൻ ഇവിടെ എഴുതുക