കൊളംബോ: ശ്രീലങ്കയുടെ മുൻ ക്രിക്കറ്റ് താരവും ടൂറിസം ബ്രാൻഡ് അംബാസിഡറുമായ സനത് ജയസൂര്യയും നടൻ മമ്മൂട്ടിയും തമ്മിൽ കൊളംബോയിൽ കൂടിക്കാഴ്ച നടത്തി.
ശ്രീലങ്കയിൽ സിനിമാ ഷൂട്ടിങ്ങിനെത്തിയ മമ്മൂട്ടിയെ സർക്കാർ പ്രതിനിധിയായ ജയസൂര്യയെത്തി കാണുകയായിരുന്നു.
ജയസൂര്യയാണ് സമൂഹമാധ്യമങ്ങളിലൂടെ കൂടിക്കാഴ്ചയുടെ വിവരം പുറത്തുവിട്ടത്.
‘‘മലയാളത്തിലെ മുതിർന്ന നടൻ മമ്മൂട്ടിയെ സന്ദർശിക്കാൻ സാധിച്ചത് ബഹുമതിയായി കാണുന്നു. സർ, താങ്കൾ യഥാർഥ സൂപ്പർ സ്റ്റാർ തന്നെ. ശ്രീലങ്കയിൽ വന്നതിനു നന്ദി.
എല്ലാ ഇന്ത്യൻ താരങ്ങളെയും സുഹൃത്തുക്കളെയും ശ്രീലങ്ക സന്ദർശിക്കാനും ആസ്വദിക്കാനും സ്വാഗതം ചെയ്യുന്നു’– മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം സഹിതം കൂടിക്കാഴ്ചയ്ക്കു പിന്നാലെ ജയസൂര്യ ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക