ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ചിത്രമാണ് തല്ലുമാല. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം പ്രേക്ഷക നിരൂപക പ്രശംസകൾ ഒരുപോലെ നേടി പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ സംഘട്ടന രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റുകളിൽ ഒന്ന്. ഇപ്പോഴിതാ ചിത്രത്തിലെ ‘കല്യാണ അടി’ രംഗത്തിന്റെ മേക്കിംഗ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് ടൊവിനോ തോമസ്.
ടൊവിനോയുടെ ആക്ഷൻ രംഗങ്ങളാണ് ബിടിഎസിലുള്ളത്. ‘എവിടയോ ഒരു മിന്നൽ മുരളി, എജ്ജാതി ഫൈറ്റ്, അടിപൊളി മാസ് പടം’, എന്നിങ്ങനെ പോകുന്നു വീഡിയോയ്ക്ക് താഴെ വന്ന കമന്റുകൾ. വൻ പ്രമോഷൻ പരിപാടികളുമായി എത്തിയ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞുവെന്നാണ് ബോക്സ് ഓഫീസ് കളക്ഷനിൽ നിന്നും വ്യക്തമാകുന്നത്. 34 കോടിയാണ് ഇതുവരെ ചിത്രം നേടിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക