ബറെയ്ലി: ലഖിംപുർഖേരി ജില്ലയിൽ മഹേവ്ഗഞ്ച് മേഖലയിൽ പതിനാലു വയസ്സുള്ള മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പങ്കാളിയുടെ ലൈംഗികാവയവം വീട്ടമ്മ അരിഞ്ഞുകളഞ്ഞു.
മുപ്പത്തിയാറുകാരിയായ അമ്മ മദ്യപാനിയായ ഭർത്താവിൽനിന്നു മാറി രണ്ടു വർഷമായി മുപ്പത്തിരണ്ടുകാരനൊപ്പം താമസിച്ചുവരികയായിരുന്നു.
‘‘സംഭവം നടക്കുമ്പോൾ പാടത്തു പണിയെടുക്കുകയായിരുന്നു ഞാൻ. പെട്ടെന്ന് വീട്ടിൽവന്ന് അയാളെ കയ്യോടെ പിടികൂടാനായി. മകളെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ എന്നെയും ആക്രമിച്ചു.
ഇതേത്തുടർന്ന് അടുക്കളയിൽനിന്നു കത്തിയെടുത്തുകൊണ്ടുവന്ന് അയാളെ പാഠംപഠിപ്പിക്കാനായി ലൈംഗികാവയവം ചെത്തിക്കളയുകയായിരുന്നു. ചെയ്തതിൽ യാതൊരു ഖേദവും തോന്നുന്നില്ല’’ – അമ്മ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക