കൊച്ചി: തിരുവനന്തപുരത്തെയും പാലക്കാട്ടെയും കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നയതന്ത്ര സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി തള്ളി.
ഗൂഢാലോചന, കലാപശ്രമ കേസുകൾ റദ്ദാക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് റിയാദ് റഹ്മാന്റെ ബെഞ്ചാണ് ഹർജി തള്ളിയത്. താൻ ഗൂഢാലോചന നടത്തിയിട്ടില്ലെന്നും കേസുകൾ നിലനിൽക്കില്ലെന്നുമായിരുന്നു സ്വപ്നയുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക