വൈക്കത്ത് തെരുവ് നായ ആക്രമണത്തിൽ 10 പേർക്ക് പരിക്കേറ്റ സംഭവത്തിൽ നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. വൈക്കത്ത് ഇത് രണ്ടാമത്തെ നായയ്ക്കാണ് പേവിഷബാധ സ്ഥിരീകരിക്കുന്നത്
ആളുകൾക്ക് മുഖത്തും വയറിലും ഉൾപ്പെടെയാണ്കടിയേറ്റത്. തിരുവല്ലയിലെ ലാബിൽ നടന്ന പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.
രാവിലെ 7.30 ഓടെ പാല് വാങ്ങാൻ പോയ ഏറ്റുമാനൂർ എസ്.ഐ മാത്യൂ പോളിനാണ് ആദ്യം നായയുടെ കടിയേറ്റത്. തുടർന്ന് റോഡിലൂടെ പോവുകയായിരുന്ന മറ്റ് നിരവധി യാത്രക്കാരെയും നായ ആക്രമിച്ചിരുന്നു. ഒരാളുടെ മുഖത്തും മറ്റൊരാളുടെ വയറിനും മറ്റുള്ളവരുടെ കൈക്കും കാലിനുമാണ് കടിയേറ്റത്.
നിലവിൽ കടിയേറ്റവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക