മട്ടന്നൂർ നഗരസഭാ പൊതു തെരഞ്ഞെടുപ്പിൽ ഹരിത മാതൃകാ ബൂത്ത് സജ്ജമാക്കിയത് 33ആം വാർഡ് മരുതായിയിൽ. മരുതായി എയ്ഡഡ് എൽ പി സ്കൂളിൽ ഒരുക്കിയ ബൂത്ത് ഹരിത ഇലക്ഷൻ എന്ന സന്ദേശത്തോടെയാണ് അലങ്കരിച്ചത്.
മട്ടന്നൂർ നഗരസഭ ഹരിത ഇലക്ഷൻ 2022 എന്ന് തുണിയിൽ എഴുതിയ ബാനർ ബൂത്തിലെത്തുന്ന വോട്ടർമാരെ സ്വീകരികാനായി ഒരുക്കി. കുരുത്തോലയും പനയോലയും കൊണ്ടുള്ള തോരണങ്ങൾ, മുള കൊണ്ട് മെടഞ്ഞ കൊട്ടകൾ തുടങ്ങിയവ ബൂത്തിന്റെ കവാടങ്ങളിലും ചുറ്റിലുമായി കെട്ടി അലങ്കരിച്ചു. മാലിന്യമുക്ത പരിസരം, അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയമായ സംസ്കരണം, തുണി സഞ്ചികളുടെ ഉപയോഗം, പ്രകൃതി സംരക്ഷണം തുടങ്ങിയ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പോസ്റ്ററുകളും ബൂത്തിന് പുറത്തുള്ള ചുവരുകളിൽ പതിച്ചിരുന്നു. ഇങ്ങനെ തീർത്തും ഹരിതമാതൃകയിലായിരുന്നു മരുതായി ബൂത്തിലെ സജ്ജീകരണങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക