മുംബൈ: മുംബൈ നഗരത്തില്‍ 26/11 ആക്രമണത്തിനു സമാനമായ രീതിയില്‍ ഭീകരാക്രമണം നടത്തുമെന്നു പാക്കിസ്ഥാനില്‍ നിന്നു ഭീഷണി സന്ദേശം. 26/11 ആക്രമണം, ഉദയ്പുര്‍ കൊലപാതകം, സിന്ധു മൂസാവാല കൊലപാതകം എന്നിവയെക്കുറിച്ചു സന്ദേശത്തില്‍ പരാമര്‍ശമുണ്ട്.
പാക്കിസ്ഥാനിലെ ഒരു നമ്പരില്‍നിന്നാണ് ഭീഷണി സന്ദേശം എത്തിയതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യക്കു പുറത്താണ് താനിപ്പോള്‍ ഉള്ളതെന്ന് സന്ദേശം അയച്ചയാള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ തന്നെയുള്ള ആറ് പേര് ചേര്‍ന്ന് മുംബൈയിലാവും ആക്രമണം നടത്തുകയെന്നും ഇയാള്‍ അറിയിച്ചിട്ടുണ്ട്.
ഭീഷണി സന്ദേശത്തെക്കുറിച്ചു വിശദമായ അന്വേഷണം ആരംഭിച്ചതായി മുംബൈ പൊലീസ് അറിയിച്ചു. മറ്റ് കേന്ദ്ര ഏജന്‍സികളെയും വിവരം അറിയിച്ചിട്ടുണ്ട്. വ്യാജസന്ദേശമാണോ എന്നും പരിശോധിക്കുന്നുണ്ട്.
മഹാരാഷ്ട്രയിലെ റായ്ഗഡിലെ ഹരിഹരേശ്വര്‍ ബീച്ചില്‍ മൂന്ന് എകെ 47 റൈഫിളുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ നിറച്ച ആഡംബര ബോട്ട് കഴിഞ്ഞ ദിവസം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക