പേരിലെ കൗതുകം കൊണ്ട് ശ്രദ്ധനേടിയ മമ്മൂട്ടി ചിത്രമാണ് ‘റോഷാക്ക്’. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി. സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് പുതിയ വിശേഷം നടന് പങ്കുവച്ചിരിക്കുന്നത്.
റോഷാക്കിന്റെ സെക്കന്റ് ലുക്ക് ഇന്ന് എത്തുമെന്നാണ് മമ്മൂട്ടി അറിയിച്ചിരിക്കുന്നത്. ഇക്കാര്യം പങ്കുവച്ച് വ്യത്യസ്തമായ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. ചിത്രശലഭത്തിന്റെ രൂപത്തിലുള്ള ബ്ലെഡ് സ്റ്റെയ്ൻ ആണ് പോസ്റ്ററിലുള്ളത്. വൈകുന്നേരം 6 മണിക്കാകും പോസ്റ്റർ റിലീസ് ചെയ്യുക. റോഷാക്കിന്റെ പുതിയ അപ്ഡേറ്റ് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക