കാലിന്റെ ഉപ്പൂറ്റി വിണ്ടുകീറല്‍ മാറാന്‍ ഒരു പിടി അരി തേങ്ങാവെള്ളത്തില്‍ മൂന്ന് ദിവസം ഇട്ടുവെച്ചശേഷം കുതിര്‍ന്ന അരി അരച്ചെടുത്ത് ഉപ്പൂറ്റിയില്‍ ലേപനം ചെയ്യുക.
മഞ്ഞുകാലത്ത് കാല്‍പ്പാദം വിണ്ടുകീറിയാല്‍ ഉപ്പിട്ടു തിളപ്പിച്ച ചൂടു വെള്ളത്തില്‍ കാല്മുക്കി വച്ചാല്‍ മതി ശമനമുണ്ടാകും. ചൂടുവെള്ളത്തില്‍ ഉപ്പും നാരങ്ങാനീരും കലര്‍ത്തി അതില്‍ പാദങ്ങള്‍ മുക്കിവെയ്ക്കുക. പിന്നീട് പാദങ്ങളില്‍ ചെറുനാരങ്ങാ നീര് പുരട്ടി ഉരച്ചു കഴുകിയാല്‍ കാലിന്റെ ഉപ്പൂറ്റി വിള്ളല്‍ മാറുകയും പാദങ്ങള്‍ക്ക് ഭംഗി ലഭിക്കുകയും ചെയ്യും.
രാത്രി കിടക്കുന്നതിന് മുമ്പ് പാദങ്ങള്‍ വൃത്തിയാക്കിയതിനു ശേഷം ആവണക്കെണ്ണ പുരട്ടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക