മികച്ച വിജയം നേടി മുന്നേറുന്ന ‘ന്നാ താൻ കേസ് കൊട്’ സിനിമയിലെ രസകരമായ രംഗങ്ങളിലൊന്നാണ് കുഞ്ചാക്കോ ബോബനെ നായ കടിക്കുന്ന രംഗം.
ഇപ്പോഴിതാ ഈ സീൻ ചിത്രീകരിച്ചതെങ്ങനെയെന്ന് കാണിക്കുന്ന മേക്കിങ് വിഡിയോ അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. നായ പരിശീലകനൊപ്പം ട്രെയിൻ ചെയ്ത നായയെ ഉപയോഗിച്ചാണ് ഈ രംഗം ചിത്രീകരിച്ചത്.
ഏറെ സാഹസികമായ രംഗത്തിൽ അതി ഗംഭീരമായാണ് ചാക്കോച്ചൻ അഭിനയിച്ചിരിക്കുന്നതും. നായ കടിക്കുന്ന രംഗം യഥാർഥത്തിൽ ചിത്രീകരിച്ചതാണെന്ന് ഈ വിഡിയോ കണ്ടപ്പോഴാണ് മനസിലായതെന്ന് പ്രേക്ഷകരും കമന്റ് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക