മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാലും മമ്മൂട്ടിയും. വ്യത്യസ്തമാര്‍ന്ന നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ഇരുവരും ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചെത്തിയപ്പോഴും പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.
ഇപ്പോഴിതാ ഇരുവരുടെയും പുതിയ കൂടിക്കാഴ്ചയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. മോഹന്‍ലാലിന്റെ എറണാകുളത്തെ പുതിയ ഫ്ലാറ്റില്‍ ആദ്യ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു മമ്മൂട്ടി. ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പങ്കുവെക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക