മലയാളികയുടെ പ്രിയപ്പെട്ട താര കുടുംബമാണ് സുകുമാരന്റേത്. നായകനായും സംവിധായകനേയും നിർമ്മാതാവുമൊക്കെ ആയി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന പൃഥ്വിരാജ് കുട്ടിക്കാലത്ത് എഴുതിയ ഒരു കവിത അദ്ദേഹത്തിന്റെ അധ്യാപകർക്കും സുഹൃത്തുക്കൾക്കുമിടയിൽ വിവാദമായതിനെ പറ്റി ഓർത്തെടുക്കുകയാണ് പൃഥ്വിയുടെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ.
സ്കൂളിൽ പഠിക്കുന്ന കാലത്ത് പൃഥ്വി എഴുതിയ ഒരു കവിതയെ കുറിച്ചായിരിന്നു മല്ലിക പറഞ്ഞത്. ആ കവിത വളരെ പെട്ടെന്നാണ് സ്കൂളിൽ ചർച്ചാ വിഷയമായത്. പ്രശസ്തമാകുന്നതിനു പകരം വിവാദമായി. ആ കവിത ഉണ്ടാക്കിയ പ്രശ്നങ്ങൾ ഓർത്തെടുക്കുകയാണ് മല്ലിക.
എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് താരം കവിതയെഴുതിയത്. സ്കൂൾ മാഗസിനിൽ എഴുതിയ കവിത ആയിരുന്നു അത്. രണ്ട് സഹോദരമാർ കണ്ടുമുട്ടുന്നു. പിന്നീട് അവർ ആത്മഹത്യ ചെയ്യുന്നു. ഇതായിരുന്നു ഉള്ളടക്കം. ആ സ്കൂളിൽ പഠിപ്പിച്ചിരുന്ന ഹൃദയ കുമാരി ടീച്ചർ ആയിരുന്നു കവിത ചെക്ക് ചെയ്തത്. ആ കവിത വായിച്ച ടീച്ചർ പേടിച്ചു പോയി. ഹെഡ്മാസ്റ്ററിനെ വിവരം അറിയിച്ചു. ഇതറിഞ്ഞ ഹെഡ്മാസ്റ്റർ വീട്ടിൽ വിളിച്ചു കാര്യം പറഞ്ഞു.
സ്കൂളിലേക്ക് പോയ ഞങ്ങളോട് ഹെഡ് മാസ്റ്റർ ചോദിച്ചത് മകന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്നാണ്. അവന്റെ ചേട്ടൻ ഇന്ദ്രജിത്തും ആ സ്കൂളിൽ തന്നെ ആയിരുന്നു. ഇരുവരുടെയും മനസ്സിൽ എന്തെങ്കിലും സങ്കടമുണ്ടോ ഇനി അതുകൊണ്ടാണോ കവിത എഴുതിയത് എന്നായിരുന്നു അവർ വിചാരിച്ചത്. അങ്ങനെയൊന്നുമില്ല. പൃഥ്വിരാജിന്റെ എഴുത്ത് അങ്ങനെയാണ് എന്നാണ് ഭർത്താവ് സുകുമാരൻ അവരോട് അന്ന് പറഞ്ഞത്. മറ്റുള്ളവർ ചിന്തിക്കുന്നതിനപ്പുറം അന്നേ പൃഥ്വി ചിന്തിച്ചിരുന്നു എന്ന് മല്ലികാ സുകുമാരൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക