പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവമുണ്ട് മമ്മൂട്ടിയ്ക്ക്. എന്നാല്‍ അതുപോലെ തന്നെ ശാന്തനാവുകയും ചെയ്യും. അത്തരത്തിൽ സംഭവിച്ച ഒരു കാര്യത്തെ കുറിച്ച് രാജൻ പൂജപ്പുര നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
മമ്മൂക്ക എന്ന വ്യക്തി ഭയങ്കര ജോളിയാണ്. ഒരു സീന്‍ ഷൂട്ട് ചെയ്ത ശേഷം വെറുതിയിരിക്കുന്നത് ഇഷ്ടമല്ല. അപ്പോള്‍ ബോറടി മാറ്റാനായി ദിലീപിനെ വരുത്തും. അന്ന് ദിലീപ് വലിയ നായകനൊന്നുമല്ല. അതിനാലും മമ്മൂക്കയാണല്ലോ എന്നും പറഞ്ഞും അദ്ദേഹം വന്നു. മമ്മൂക്കയ്ക്ക് ബോറടിക്കാതിരിക്കാന്‍ വേണ്ടി മാത്രമായിരുന്നു ദിലീപ് വന്നത്. അസിസ്റ്റന്റൊന്നുമല്ല അന്ന്. ഇതിന് വേണ്ടി മാത്രമാണ് വരുന്നത്. കമല്‍ സാര്‍ കൂടെ വിളിച്ചിട്ടാണ് വരുന്നത്. മമ്മൂക്കയ്ക്ക് ബോറടിക്കുന്നത് ഇഷ്ടമല്ലെന്നാണ് രാജന് പറയുന്നത്.
കമല്‍ സാറുമായൊരു ക്ലാഷുണ്ടായതിനെക്കുറിച്ചും രാജന് പറയുന്നുണ്ട്. ഒരിക്കല്‍ ഒരു സീന്‍ ചെയ്തു കൊണ്ടിരിക്കുമ്പോള്‍ മമ്മൂക്ക ഒരു നിര്‍ദ്ദേശം പറഞ്ഞു. പക്ഷെ അത് കമല്‍ സാറിന് ഇഷ്ടപ്പെട്ടില്ല. നിങ്ങള്‍ അഭിനയിക്കുവാന്‍ നില്ക്കുകയാണെങ്കില് ഞാന്‍ പറയുന്നത് കേട്ട് അഭിനയിച്ചാല്‍ മതിയെന്ന് പറഞ്ഞു. അത് അപ്പോള്‍ പുള്ളിയ്ക്ക് മൂഡൗട്ടായി. പക്ഷെ പിന്നെ അതങ്ങ് ശരിയായി. ഡയറക്ടറും ആര്‍ട്ടിസ്റ്റുമാണല്ലോ എന്നാണ് രാജന് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക