മാൽവെയർ പ്രചരിപ്പിക്കുന്ന ആപ്പുകളെ നിയന്ത്രിക്കുന്നതിന് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിരവധി പരിരക്ഷകളുണ്ട്. എന്നാൽ പ്ലേ സ്റ്റോറിലേക്ക് മാൽവെയർ ആപ്പുകൾ എത്തിക്കാൻ തട്ടിപ്പുകാർ വ്യത്യസ്ത വഴികളാണ് ഉപയോഗിക്കുന്നത്.
ഗൂഗിള്‍ പ്ലേ സ്റ്റോറിൽ ഇപ്പോഴും നിരവധി മാല്‍വെയർ ബാധിത ആപ്പുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്.
സൈബർ സെക്യൂരിറ്റി ടെക്നോളജി കമ്പനിയായ ബിറ്റ്ഡിഫെൻഡർ പറയുന്നതനുസരിച്ച് 35 ജനപ്രിയ ആൻഡ്രോയിഡ് ആപ്പുകളിൽ അപകടകരമായ മാൽവെയർ കണ്ടെത്തിയിട്ടുണ്ട് എന്നാണ്.
ഇപ്പോൾ, നിങ്ങളുടെ ഫോണിൽ അവയിലേതെങ്കിലും ഉണ്ടെങ്കിൽ ഉടൻ തന്നെ നീക്കം ചെയ്യുന്നതാണ് നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക