കോഴിക്കോട്: പേരാമ്പ്രയിൽ നായ കടിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കൂത്താളി പുതിയേടത്ത് ചന്ദ്രിക(53)യാണ് പേ വിഷബാധയ്ക്കെതിരായ വാക്സീൽ എടുത്തിട്ടും മരിച്ചത്.
കഴിഞ്ഞ മാസം 21നാണ് വീടിനടുത്തുള്ള വയലിൽവച്ച് ചന്ദ്രികയ്ക്ക് നായയുടെ കടിയേറ്റത്. ചന്ദ്രികയ്ക്കു പുറമേ എട്ടോളം പേർക്ക് അന്ന് നായയുടെ കടിയേറ്റു. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം.
വാക്സീനെടുത്തിട്ടും കേരളത്തിൽ ഇത് രണ്ടാം തവണയാണ് മരണം സംഭവിക്കുന്നത്. അതേസമയം മരണകാരണം സ്ഥിരീകരിക്കാൻ പരിശോധനാ ഫലം വരുന്നതുവരെ കാത്തിരിക്കണമെന്ന് കോഴിക്കോട് ഡിഎംഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക