മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത അവതാരകയാണ് അശ്വതി ശ്രീകാന്ത്. അവതാരകയില്‍ നിന്ന് അഭിനേത്രിയായി എത്തിയപ്പോഴും ആ പ്രേക്ഷകപ്രിയം കാത്തുസൂക്ഷിക്കാന്‍ അശ്വതിക്കായി. തന്റെ രണ്ടാമത്തെ കുട്ടിക്കായുള്ള കാത്തിരിപ്പിനിടെ അശ്വതി അഭിനയ രംഗത്തുനിന്നും ഇടവേള എടുത്തിരുന്നു.
എന്നാല്‍ വ്യക്തിപരമായ വിശേഷങ്ങള്‍ പങ്കുവച്ചും സാമൂഹിക വിഷയങ്ങളിലെ നിലപാടുകള്‍ തുറന്നു പറഞ്ഞും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അശ്വതി. പ്രസവാനന്തരം മിനിസ്ക്രീനിലേക്കുള്ള മടക്കത്തിലാണ് അശ്വതി ഇപ്പോഴുള്ളത്.
”ചിലപ്പോള്‍ കടലു പോലെ വലുതെന്നും മറ്റു ചിലപ്പോള്‍ ഒരു തുള്ളിയോളം ചെറുതെന്നും തോന്നിച്ച പത്തു വര്‍ഷങ്ങള്‍ ! അത്രയൊന്നും കഠിനമല്ലാത്ത, എന്നാല്‍ അത്രയൊന്നും എളുപ്പമല്ലാത്ത പത്തുവര്ഷങ്ങള് ! നമ്മള് നമ്മളായ പത്തു വര്‍ഷങ്ങള്‍.. ‘കൂട്ട്’ ഒരു വിലപിടിച്ച വാക്കാണ്”.
അശ്വതി കുറിച്ചു. നീണ്ട പത്തുവര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് അശ്വതിയും ശ്രീകാന്തും വിവാഹിതരാകുന്നത്. പ്ലസ് ടു കാലത്ത് ആരംഭിച്ച ഇരുവരുടെയും പ്രണയമാണ് വിവാഹത്തിലേക്ക് എത്തിച്ചേര്‍ന്നത്. അശ്വതി പങ്കുവച്ച കുറിപ്പിനു താഴെ ആശംസകളുമായി നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക