അഡ്വഞ്ചർ ടൂറർ പ്രേമികൾക്ക് ആഹ്ലാദിക്കാൻ വകനൽകി സുസുക്കിയുടെ സ്പോർട് അഡ്വഞ്ചർ ടൂറർ വിപണിയിലെത്തി.
കെടിഎം അഡ്വഞ്ചർ 250, 390, റോയൽ എൻഫീൽഡ് ഹിമാലയൻ, ബെനലി ടിആർകെ 251 എന്നീ മോഡലുകൾക്ക് കനത്ത വെല്ലുവിളി ഉയർത്തിയാണ് വി സ്ട്രോം എസ്എക്സ് മോഡലിന്റെ വരവ്. വിശദമായി ഒന്നു കാണാം.
ഇന്ത്യൻ വാഹനവിപണിയിലെ അഡ്വഞ്ചർ ടൂറർ വിഭാഗത്തിൽ സുസുക്കി അത്ര സജീവമല്ല. എന്നാൽ, വിദേശ വിപണിയിൽ ഇതേ വിഭാഗത്തിൽ പേരും പെരുമയും നേടിയെടുത്ത സുക്കിയുടെ മോഡലുകൾ ഒട്ടേറെയുണ്ട്.
സുസുക്കിയുടെ വിസ്ട്രോം എന്ന മോഡലിനൊപ്പം സാഹസികതയും കൂട്ടിച്ചേർത്തേ വായിക്കാനൊക്കൂ. ഇന്ത്യൻ വിപണിയിൽ ഈ പേര് പുതിയതല്ല.
വി സ്ട്രോം 650 എന്നൊരു മോഡലിനെ സുസുക്കി ഇന്ത്യയിൽ എത്തിച്ചിരുന്നു. പക്ഷേ, പ്രതീക്ഷിച്ചത്ര ക്ലിക്കായില്ല. എന്നാൽ ,വി–സ്ട്രോം എസ്എക്സിന്റെ വരവ് രണ്ടും കൽപിച്ചാണ്. ഏറെ പ്രതീക്ഷയോടെയാണ് അഡ്വഞ്ചർ ടൂറർ പ്രേമികൾ ഈ മോഡലിനായി കാത്തിരുന്നത്.
കാഴ്ചയിൽ ഏതൊരു ബൈക്ക് പ്രേമിയെയും മോഹിപ്പിക്കുന്ന ഡിസൈൻ മികവ് എസ്എക്സിന് അവകാശപ്പെടാം. രാജ്യാന്തര വിപണിയിലെ സുസുക്കിയുടെ സ്ട്രോം 1050 എന്ന മോഡലിന്റെ ലുക്ക് തന്നെയാണ് എസ്എക്സിന്റെ ഹൈലൈറ്റ്. സ്പോർട്ടിയും മസ്കുലറും ബോൾഡുമാണ് എസ്എക്സ് 250.
കരുത്തൻ രൂപം. ബീക്ക് ഫെൻഡറും മസ്കുലർ ടാങ്കും ഒതുങ്ങിയ മധ്യഭാഗവും തടിച്ച ടയറുകളുമാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. സിക്സ്പാക്ക് മസിലുള്ള ബോഡിബിൽഡറുടെ ശരീരം പോലെ തോന്നിപ്പിക്കും ബോഡി പാനലുകൾ കണ്ടാൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക