നടി ശീലു ഏബ്രഹാമിന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.
ഭര്‍ത്താവ് ഏബ്രഹാം മാത്യു, മക്കളായ ചെൽസിയ, നീൽ, നിര്‍മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, ആൽവിൻ ആന്റണി, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരും ജന്മദിനാഘോഷത്തിനായി ഷീലുവിന്റെ വീട്ടിൽ ഒത്തുകൂടിയിരുന്നു. കൊച്ചിയിലെ വീട്ടിലായിരുന്നു ഇവരുടെ ഒത്തുചേരൽ.
പിറന്നാളാഘോഷത്തിനായി സർപ്രൈസ് സമ്മാനവുമായാണ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും കുടുംബവുമെത്തിയത്. ആഘോഷത്തിനെത്തിയ ഏവർക്കും ആശംസകകൾ നേർന്നവർക്കും നന്ദിയറിയിച്ചുകൊണ്ട് ചിത്രങ്ങൾ ഷീലു സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
‘‘ഏറെ പ്രിയപ്പെട്ടവരോടൊപ്പം പിറന്നാളാഘോഷിക്കാനാവുന്നത് ഏറെ സന്തോഷകരമാണ്, പ്രത്യേകതകളുള്ളതാണ്. കേക്ക് കട്ടിങും ലിസ്റ്റിൻ സ്റ്റീഫനും കുടുംബവും സമ്മാനിച്ച ചട്ടയും മുണ്ടും അണിയലുമൊക്കെ ഈ ദിവസത്തെ പ്രത്യേകതകളായിരുന്നു. മധുരമൂറും ആശംസകളുമായെത്തിയ ഏവർക്കും നന്ദി.’’–ശീലു കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക