രാജ്യത്ത് ഹാൻഡ് ഫൂട് മൗത്ത് ഡിസീസ് പടരുന്നു. വൈറസ് ശരീരത്തിൽ കയറി ഏതാണ്ട് ഒരാഴ്ചക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. ചെറിയ പനിയായി തുടങ്ങി പിന്നീട് കൈകാലുകളിലും വായിലും ചുവന്ന വെള്ളം നിറഞ്ഞ ചെറിയ കുമിളകൾ പ്രത്യക്ഷപ്പെടുന്നു.
ചിലരില്‍ വായിലെ തൊലി പോവുകയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യും. ഒപ്പം ക്ഷീണം, തൊണ്ട വേദന, ആഹാരവും വെള്ളവും ഇറക്കാൻ ബുദ്ധിമുട്ട്, ശരീര വേദന എന്നീ ലക്ഷണങ്ങളും ഉണ്ടാകാം.
ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന രോഗം തനിയെ മാറാറുണ്ടെങ്കിലും അപൂർവമായി ഈ രോഗം തലച്ചോർ, ശ്വാസകോശം, ഹൃദയം തുടങ്ങിയ ആന്തരിക അവയവങ്ങളെ ബാധിച്ചേക്കാം.
രോഗലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറുടെ സേവനം തേടണം.തക്കാളിപ്പനി കൂടുന്ന സാഹചര്യത്തിൽ പനി ലക്ഷണങ്ങൾ നിസ്സാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മുൻകരുതലുകൾ…
രോഗം ബാധിച്ചവരുമായി സമ്പർക്കം ഒഴിവാക്കുക.
രോഗത്തെക്കുറിച്ച് കുട്ടികളിൽ ബോധവൽക്കരണം നടത്തുക.
വ്യക്തി ശുചിത്വം പാലിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുക .
ആവശ്യത്തിന് വെള്ളവും പോഷകാഹാരവും കഴിക്കുന്നുവെന്ന് ഉറപ്പാക്കുക.
ശരീരം വൃത്തിയാക്കാൻ ചൂടുവെള്ളം ഉപയോഗിക്കുക.
ശരീരത്തിലെ തടിപ്പുകൾ തൊട്ട് നോക്കാതിരിക്കുക, തൊട്ടയുടൻ കൈ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക