കോരുത്തോട്: കോരുത്തോട് ഇരട്ടക്കുട്ടികളുടെ അമ്മയായ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
മടുക്ക മൈനാക്കുളം പുത്തൻപറമ്പിൽ ശ്യാമിന്റെ ഭാര്യ അഞ്ജലി(26)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനു പിന്നിലെ കിണറ്റിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
രാത്രിയില്‍ ഇരട്ടക്കുട്ടികളോടൊപ്പം ഉറങ്ങാന്‍ കിടന്ന അഞ്ജലിയെ രാവിലെയാണ് കാണാതായതായി കുടുബം അറിഞ്ഞത്.
ഇന്നലെ പുലർച്ചെ യുവതിയെ കാണാതായതോടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസും അഗ്നിരക്ഷാസേനയും എത്തി മൃതദേഹം പുറത്തെടുത്തു. പൊലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക