സുഹാനയേയും അബ്രാമിനെയും ചേർത്തുപിടിച്ചുനിൽക്കുന്ന ആര്യൻ ഖാന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. അച്ഛൻ ഷാരൂഖ് ഖാനുമായുള്ള ആര്യന്റെ അപാരമായ രൂപസാദൃശ്യമാണ് ചിത്രത്തെ സ്പെഷൽ ആക്കുന്നത്.
ഒലിവ് പച്ച ടി-ഷർട്ടും ഗ്രീൻ ഷെയ്ഡിലുള്ള ഡെനിം ജാക്കറ്റുമാണ് ആര്യന്റെ വേഷം. ഡെനിം ടോപ്പും ഷോർട്സുമാണ് സുഹാന ധരിച്ചിരിക്കുന്നത്.
‘എന്തുകൊണ്ടാണ് എന്റെ പക്കൽ ഈ ചിത്രങ്ങൾ ഇല്ലാത്തത്! എനിക്ക് ഇത് ഇപ്പോൾ തരൂ’.–എന്നാണ് ചിത്രത്തിനു താഴെ ഷാരൂഖ് കമന്റ് ചെയ്തിരിക്കുന്നത്.
ആഡംബരക്കപ്പലിലെ ലഹരിവിരുന്നുമായി ബന്ധപ്പെട്ട കേസിനു ശേഷം സമൂഹമാധ്യമങ്ങളിൽ നിന്നൊക്കെ വിട്ടുനിൽക്കുകയായിരുന്നു താരം. ഒരു വർഷത്തിനു ശേഷം ആര്യൻ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്ന പോസ്റ്റ് കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക